പിണറായി: കളരിയിലും സി.പി.എമ്മിന്റെ ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്റര്‍ ചുവടുറപ്പിക്കുന്നു. കളരി പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം പിണറായി ആര്‍.സി.അമല ബി.യു.പി. സ്‌കൂളില്‍ മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചാരിറ്റബിള്‍ ട്രസ്റ്റ് പിണറായി കളരിസംഘത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. വ്യായാമക്കുറവ് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും വ്യായാമത്തിന് പ്രാമുഖ്യം നല്‍കുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കളരിയില്‍ വാള്‍, ഉറുമി തുടങ്ങിയവയെല്ലാം പരിശീലിപ്പിക്കും. ഇതിനെ മറ്റുതരത്തില്‍ എടുക്കേണ്ടതില്ല. കായികപരിശീലനം ആരോഗ്യത്തിനായുള്ള പ്രക്രിയയായി കാണണം. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് ഇത്തരം ആയോധന കലകള്‍ ഉപയോഗപ്രദമാണ്. കളരി ചികിത്സാ സമ്പ്രദായം കാത്തുസൂക്ഷിക്കേണ്ട ഒന്നാണെന്നും ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ സംഘങ്ങളെ അണിനിരത്തിയുള്ള കളരിപ്പയറ്റ് പ്രദര്‍ശനവും ഉദ്ഘാടനത്തിനുശേഷം നടന്നു. ചൂരല്‍, ചെറുവടി, കത്തി, ഒറ്റ, കുന്തം, കുറുവടി, വാള്‍, ഉറുമി തുടങ്ങിയ അഭ്യാസമുറകള്‍ ഇതിന്റെ ഭാഗമായി അവതരിപ്പിച്ചു. വിവിധ സംഘങ്ങള്‍ക്കുകീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.
വത്സന്‍ ചമ്പാട്, ശശി ബക്കളം, ഷൈലേഷ് കതിരൂര്‍, വി.കെ.രവീന്ദ്രന്‍, മധു കാപ്പുമ്മല്‍, സുനില്‍, സജീവന്‍ തുടങ്ങിയവരാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. മുന്‍ എം.എല്‍.എ. കെ.കെ.നാരായണന്‍, ഏരിയാ സെക്രട്ടറി കെ.മനോഹരന്‍, വത്സന്‍ പനോളി, പി.ബാലന്‍, കെ.ശശിധരന്‍, പി.കെ.ബാബു എന്നിവര്‍ സംസാരിച്ചു.
Discussion about this post