ദമാസ്കസ്: ഭീകര സംഘടനയായ ഐഎസിനെതിരെ പോരാടാനായി ധീരത കാട്ടിയ യുവ പട്ടാളക്കാരി ഏഷ്യ റമദാന് അന്ദാര് കൊല്ലപ്പെട്ടു. ആള് വുമണ്‍ കുര്‍ദ്ദിഷ് മിലിറ്ററി യൂണിറ്റും ഐഎസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് 21കാരിയായ അന്ദാര് കൊല്ലപ്പെട്ടത്.
സിറിയന്‍ കുര്ദ്ദിഷായ അന്ദാറിനെ ‘കുര്‍ദ്ദിഷ് ഏഞ്ജലീന ജോളി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സാമൂഹിക മാദ്ധ്യമങ്ങളില്‍ അന്ദാറിന്റെ ചിത്രങ്ങള്‍ വന്നതോടെയാണ് ഹോളിവുഡ് താരത്തിനോട് സാമ്യം ഉള്ള അന്ദാറിന് ‘ദ കുര്‍ദ്ദിഷ് ഏയ്ഞ്ചലീന ജോളി’ എന്ന വിശേഷണം കിട്ടിയത്. ‘വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്ദ്ദിസ്ഥാന്’ ഫേസ്ബുക്ക് പേജിലാണ് അന്ദാറിന്റെ മരണ വാര്‍ത്ത വന്നത്. സിറിയ തുര്‍ക്കി അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അന്ദാര് കൊല്ലപ്പെട്ടതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും ഐഎസിനെ ഒഴിപ്പിക്കാന്‍ പ്രധാന പങ്കു വഹിച്ച പട്ടാളക്കാരില്‍ ഒരാളാണ് അന്ദാര്.
Discussion about this post