രണ്ട് വർഷത്തെ നിശബ്ദത, പെട്ടെന്നൊരു രാത്രി, പശ്ചിമ ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ സൈന്യത്തിന്റെ കവചം ചതിയിലൂടെ തകർത്തെറിഞ്ഞ് നടത്തിയ ആക്രമണം.. സമാധാനപൂർവ്വം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഏഷ്യൻ രാജ്യങ്ങളെ ഒട്ടാകെ അസ്വസ്ഥതയിലേക്ക് നയിച്ച ഹമാസിന്റെ ഇസ്രായേൽ ആക്രമണം നടന്നിട്ട് ഏട്ടുമാസം പിന്നിടുകയാണ്… നിരവധി സാധാരണക്കാരുടെ അടക്കം ജീവനെടുത്ത.. പാശ്ചാത്യ രാജ്യങ്ങൾ പരസ്പരം പോർവിളി നടത്താൻ കാരണമായ ആക്രമണമാണ് കഴിഞ്ഞ ഒക്ടോബർ ഏഴിന് സംഭവിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇന്നും സംഘർഷഭരിതമാണ് അവിടം.
അന്ന് അത്ര തന്ത്രപരമായ ആക്രമണം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴേ… ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന സംശയം ഉയർന്നിരുന്നു. പുറത്ത് നിന്നുള്ള ഏതോ ശക്തിയുടെ പിന്തുണയിലാണ് ഇസ്രായേലിനെ പോലെ കരുത്തരായ രാജ്യത്തെ അങ്ങോട്ട് ചെന്ന് മുട്ടാൻ ഹമാസ് ധൈര്യപ്പെട്ടതെന്ന അനുമാനങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ആരെ സംശയിക്കും? ഇതിന് ഇപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്..
ഹമാസിന് ചൈനയുടെ സഹായം കൃത്യമായി ലഭിച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. അൽ അഖ്‌സ ഫ്ലഡിന് പിന്നിൽ കമ്യൂണിസ്റ്റ് ചൈനയുടെ കരങ്ങളുണ്ടെന്ന വിവരം ഇസ്രായേലിന്റെ തന്നെ ഏജൻസികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ റെയ്ഡുകളിൽ ഗാസയിലെ ഹമാസിന്റെ വെയർഹൗസുകളിൽ നിന്ന് വൻതോതിൽ ചൈനീസ് ആയുധങ്ങൾ കണ്ടെടുത്തിരുന്നു.
ചൈനയുടെ പ്രതിനിധികളും ഹമാസ് നേതൃത്വവും തമ്മിൽ ആശയ വിനിമയം നടന്നു എന്നതിനെ സാധൂകരിക്കുന്ന നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട്. ചൈനീസ് റോക്കറ്റ് സാങ്കേതിക വിദ്യയും എന്തിന് ചൈനീസ് നിർമ്മിത അത്യാധുനിക ഗ്രനേഡുകളും പരിശോധനയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
ഗാസ നഗരത്തിന് കീഴിൽ തുരങ്കങ്ങളുടെ വലിയ ശൃംഖല നിർമ്മിക്കാൻ ഹമാസിന് വിപുലമായ ചൈനീസ് സഹായം നൽകിയെന്നും വെളിപ്പെട്ടിരിക്കുകയാണ്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ രണ്ട് ടണൽ എഞ്ചിനീയർമാരാണ് തുരങ്ക നിർമ്മാണത്തിനായി ഒപ്പം നിന്നത്.
ഹമാസിന് ചൈനയുടെ ഏജൻസികൾ സൈനിക പരിശീലനം വരെ നൽകിയെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുന്നുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമ്മി തന്നെയാണ് ഇതിന് പിന്നിലും. ഇസ്രായേൽ ആക്രമണത്തിന്റെ സൂത്രധാരനും ഹമാസ് മിലിറ്ററി വിംഗിന്റെ തലവനുമായിരുന്ന മുഹമ്മദ് ദെയ്ഫ് വർഷങ്ങളോളം സൈനിക പരിശീലനം നടത്തിയതും ഇവരുടെ സഹായത്തോട് കൂടി തന്നെ. ഇയാൾക്ക് ചൈനീസുകാരികളായ രണ്ട് പങ്കാളികൾ പോലും ഉണ്ടെന്നാണ് ആരോപണം.
ഇത്രയേറെ ചൈന ഹമാസിനെ പിന്തുണയ്ക്കാൻ കാരണമെന്താവും… ഇരുചെവി അറിയാതെ ഈ ഒളിച്ചുകളിയ്ക്ക് പിന്നിലെന്താണ്.. തങ്ങൾക്ക് ലാഭമില്ലാത്ത ഒരു പണിയ്ക്കും ചൈന ഇറങ്ങിപ്പുറപ്പെടില്ല എന്നതാണ് ആദ്യത്തെ കാര്യം… ലോക ശക്തിയായി വളരുമ്പോൾ ചോദ്യം ഉയർത്താൻ പോലും ധൈര്യപ്പെടാനാകാതെ ശത്രുരാജ്യങ്ങളെ തളർത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം.
കൂടെ നിർത്താനും ബലപ്രയോഗത്തിനും എല്ലാം ചൈനയ്ക്ക് കുറച്ച് കളിപ്പാവകളെ വേണം.. അതിന് ചെറു രാജ്യങ്ങളെ ചീനവലയിട്ട് പിടിച്ചാലേ കാര്യമുള്ളൂ എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനാണ് ചൈനയ്ക്ക്. പശ്ചിമേഷ്യയിൽ ചൈനീസ് ആധിപത്യം നന്നായി പുഷ്ടിപ്പെട്ട് വളരാൻ വിലങ്ങുതടിയായി നിൽക്കുന്നത് ഇസ്രായേലാണ്. ഇസ്രായേലിനെ സാമ്പത്തികമായും രാഷ്ട്രീയപരമായും ബുദ്ധിമുട്ടിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.
ഒരു സംഘർഷമുണ്ടായാൽ ലോകം രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം പോർവിളിക്കും എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ഈ പഴുതിലൂടെ ചൈനയ്ക്ക് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യാം. അങ്ങനെ നോക്കിയാൽ ഗാസയിലും ഇസ്രായേലിലും ഇത്രയ്ക്കും രക്തമൊഴുകാൻ കാരണം ചൈനയാണെന്ന് അനുമാനിക്കേണ്ടി വരും.
Discussion about this post