മംഗളൂരു: ആര്‍എസ്എസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന കേസില്‍ കന്നട സിനിമ നടിയും കോണ്‍ഗ്രസ് മുന്‍ ലോക്സഭാംഗവുമായ രമ്യക്കെതിരെ കേസെടുക്കാന്‍ പോലിസിന് നിര്‍ദ്ദേശം. മംഗളൂരു ബെല്‍ത്തങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.
ആര്.എസ്.എസ് പ്രവര്ത്തകന് അഡ്വ.വസന്ത് മറക്കടാണ് പോലിസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ആര്.എസ്.എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ല. മാത്രവുമല്ല, ബ്രിട്ടീഷ് പക്ഷ നിലപാടുമായിരുന്നുവെന്നായിരുന്നു എന്നായിരുന്നു എന്‍.എസ്.യു സംഘടിപ്പിച്ച ചടങ്ങിനത്തെിയ നടി ചാനലുകളോട് പറഞ്ഞത്.
ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്ത് വന്നിരുന്നു.നടിക്കെതിരെ നടപടിയാവശ്യപ്പെട്ട് വസന്ത ബെല്‍ത്തങ്ങാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
തന്റെ വാദം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.
Discussion about this post