ഫ്രാന്‍സ്: ഗ്യാസ് സിലിണ്ടറുകളും പെട്രോള്‍ കന്നാസുമായി നഗരത്തില്‍ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ ഐഎസ് ബന്ധമുള്ള മൂന്ന് യുവതികള്‍ പോലീസ് പിടിയില്‍. തലസ്ഥാനമായ പാരീസില്‍ ഈഫല്‍ ടവര്‍ ലക്ഷ്യമാക്കി, വന്‍ ജനതിരക്കുള്ള സമയത്താണ് മൂന്ന് യുവതികള്‍ എത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കവേ യുവതികളിലൊരാളെ വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്. ഇതിനിടെ ഒരു യുവതി പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം തീവ്രവാദി ആക്രമണത്തില്‍ 200ഓളം ആളുകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ ശ്രമം. കാറില്‍ 7 ഗ്യാസ് സിലിണ്ടറുകളും മൂന്ന് കന്നാസ് പെട്രോളുമായാണ് എത്തിയത്. ഐനസ് മദനി(19), സാറ ഹെര്വൗട്ട്(23), ആമേല്‍ സകൗ(39) എന്നിവരാണ് എത്തിയത്. ഐനസാണ് പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചത്.
യുവതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന സ്ഥിതീകരണത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് നാലു പേരെ കൂടി കസ്റ്റഡിയിലെടുത്തു.
Discussion about this post