മെസഞ്ചറിനെ ഇകൊമേഴ്സ് പ്ലാറ്റ്ഫോം ആക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനവുമായി ഫേസ്ബുക്ക്. ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും ഇടയില്‍ ആശയവിനിമയും സാധ്യമാക്കാന്‍ അവതരിപ്പിച്ച ചാറ്റ്ബോട്ടുകളിലൂടെ ഇനി പെയ്മെന്റും സാധ്യമെന്ന് ചുരുക്കം. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായി മാറ്റുക വഴി സൗജന്യ മെസേജിങ് ആപ്പിലൂടെ പണമുണ്ടാക്കാമെന്ന് ഫേസ്ബുക്ക് കരുതുന്നു. നിലവില്‍ 100 കോടിയലധികം ആളുകള്‍ മെസഞ്ചര്‍ ആപ്പ് ഉപയോഗിക്കുന്നു.
ഇകൊമേഴ്സ് ഗൈഡന്‍സ്, ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെയ്ക്കല്‍ എന്നിങ്ങനെ ഓരോന്നിനുമായി വ്യത്യസ്ത ചാറ്റ്ബോട്ടുകളാണ് നേരത്തെ മെസഞ്ചറില്‍ സജ്ജമാക്കിയിരുന്നത്. എന്നാല്‍ യൂസര്‍മാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെങ്കില്‍ ആപ്പില്‍ നിന്നും പുറത്തുകടന്ന് സൈറ്റുകളെ ആശ്രയിക്കണമായിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് പേയ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
മെസഞ്ചറിനായി ഇതിനകം 30,000ത്തിലധികം ബോട്ടുകള്‍ ഡെവലപ്പര്‍മാര്‍ നിര്‍മ്മിച്ചതായി കമ്പനി പറഞ്ഞു. ഇനിയും ബോട്ടുകള്‍ ഉണ്ടാക്കും. മെസഞ്ചര്‍ ആപ്പിനുള്ള സ്വീകാര്യത വര്‍ധിക്കുകയാണ്. അതിനാല്‍ മെസഞ്ചറില്‍ ഇനിയും മുതല്‍മുടക്കുമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി. മെസഞ്ചറിലും ഫെയ്സ്ബുക്കിലും സൂക്ഷിച്ചിട്ടുള്ള പേയ്മെന്റ് വിവരങ്ങള്‍ വഴി മെസഞ്ചര്‍ ത്രെഡുകളില്‍ വേഗത്തില്‍ ചെക്ക്ഔട്ട് ചെയ്യാന്‍ യൂസര്‍മാര്‍ക്ക് കഴിയുമെന്നും കമ്പനി പറഞ്ഞു.
Discussion about this post