കൊച്ചി: പെരുമ്പാവൂര്‍ കോടനാടില്‍ ഒമ്പതുവയസ്സുകാരന് പിതാവിന്റെ കൈകൊണ്ട് മരണം. മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വസുദേവ് എന്ന കുട്ടിയെയാണ് പിതാവ് ബാബു വകവരുത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. നാലു ദിവസം മുന്‍പാണ് ബാബുവിനോടൊപ്പം വസുദേവിനെ കാണാതായത്. ഇന്നു രാവിലെയാണ് ബാബു പോലീസിന്റെ പിടിയിലായിരുന്നു. ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയ വിവരം ബാബു വെളിപ്പെടുത്തിയത്.
മകനെ കുഴിച്ചിട്ടുവെന്ന് ബാബു പറഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തി മൃതദേഹം പുറത്തെടുത്തു. കോടനാടുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ബാബുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പ്രഥമദൃഷ്ട്യ കാണുന്നില്ലെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് കുടുംബ പ്രശ്‌നങ്ങളോ സാമ്പത്തിക പ്രതിസന്ധിയോ ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Discussion about this post