ലഖനൗ: യുപിയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പുറത്ത് വരുന്നതിനിടെ സമാജ് വാദി പാര്‍ട്ടിക്ക് തലവേദനയായി പാര്‍ട്ടിയിലെ യാദവ് പോര് കനക്കുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവും അമ്മാവന്‍ ശിവപാല്‍ യാദവും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് രണ്ടു ദിവസമായിട്ടും പരിഹാരമായിട്ടില്ല.
അഖിലേഷിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ സഹോദരനുമായ ശിവപാല്‍ യാദവിന്റെ അടുത്ത അനുയായിയായ ദീപക് സിംഘലിനെ ചീഫ്‌സെക്രട്ടറി സ്ഥാനത്തുനിന്നും അഖിലേഷ് യാദവ് നീക്കിയതാണ് പ്രശ്‌നത്തിന്റെ തുടക്കം. ഇതില്‍ ക്ഷുഭിതനായ മുലായം, ഏഴു വര്‍ഷമായി സമാജ്‌വാദി പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിച്ചുവന്ന അഖിലേഷിനെ തത്സ്ഥാനത്ത് നിന്ന് നീക്കുകയും ശിവ്പാലിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. മുലായം സിംഗുമായി സംസാരിക്കുന്നത് പോലും അഖിലേഷ് അവസാനിപ്പിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചടിയെന്നോണം അഖിലേഷ്, ശിവ്പാല്‍ യാദവിന്റെ പ്രധാനവകുപ്പുകള്‍ എടുത്തുമാറ്റി.പൊതുമരാമത്ത്, ജലസേചനം, സഹകരണം എന്നീ വകുപ്പുകളാണ് ശിവപാലില്‍ നിന്ന് എടുത്തുമാറ്റിയത്. ഏഴുവര്‍ഷമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണ് അഖിലേഷ്. മുലായത്തെ മാത്രമേ നേതാവായി അംഗീകരിക്കൂവെന്ന് പ്രഖ്യാപിച്ച ശിവ്പാല്‍ യാദവ് അഖിലേഷ് കൂടുതല്‍ പിടിമുറുക്കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ്്വാദി പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയായിരിക്കുകയാണ് യാദവകുടുംബത്തിലെ കലഹം.
പ്രശ്‌ന പരിഹാരത്തിന് വെള്ളിയാഴ്ച മുലായം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ടെങ്കിലും വിട്ടുവീഴ്ചക്കില്ലെ്‌ന ഉറച്ച നിലപാടിലാണ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് അടുക്കും തോറു എതിര്‍ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുന്നത് ബിജെപി ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ബഎസ്പിയില്‍ നിന്ന് നിരവധി പ്രമുഖ നേതാക്കള്‍ രാജിവച്ചിരുന്നു. മായാവതിയുടെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. ചില ബിഎസ്പിഎംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തുന്നതും ബിഎസ്പിയേയും, സമാജ് വാദി പാര്‍ട്ടിയേയും വലക്കുന്നുണ്ട്.
Discussion about this post