ഡല്‍ഹി: കശ്മീരിലെ ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയും പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകരാഷ്ട്രങ്ങള്‍ രംഗത്ത് എത്തി. അമേരിക്ക, ബ്രിട്ടന്, ജര്‍മ്മനി, ജപ്പാന്, സൗദി അറേബ്യ, കാനഡ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ റഷ്യയും ഫ്രാന്‍സും പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയം ലോകസമാധാനത്തിന് ഭീഷണിയാണെന്ന് കാണിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യു.എന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാന്‍സും പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും.
ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ റഷ്യയുടെ പ്രസ്താവനയില്‍ ആക്രമണമുണ്ടായത് പാകിസ്ഥാന് മേഖലയില്‍ നിന്നാണെന്നും പറയുന്നു. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് വ്യക്തമാക്കുന്നതാണ് ഫ്രാന്‍സിന്റെ പ്രസ്താവന. ഇതിനെതിരെ ഇന്ത്യക്കൊപ്പം ഉറച്ചുനിന്ന് പോരാടുമെന്നും ഫ്രാന്‍സ് വ്യക്തമാക്കുന്നു.
ഇന്ത്യക്കൊപ്പം നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കിയ ജര്‍മ്മനി തങ്ങളുടെ രാജ്യത്ത് നിന്ന് ഭീകരവാദം തുടച്ചുനീക്കാന്‍ ഓരോ രാജ്യത്തിനും ബാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഉറിയിലുണ്ടായ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് പാകിസ്ഥാനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ചൈന പ്രസ്താവന ഇറക്കിയിരിക്കുന്നത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ലോകരാഷ്ട്രങ്ങളുടെ പ്രതികരണങ്ങള്‍ പുറത്തുവിട്ടത്.ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്കര്‍, ജയ്ഷെ മുഹമ്മദ് തുടങ്ങിയ പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ ഫ്രാന്‍സിന്റെ പ്രസ്താവനയില്‍ പേരെടുത്ത് പറയുന്നുണ്ട്. ഇവയെ ഭീകരവാദത്തിന് എതിരായ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി നേരിടണമെന്നും ഫ്രാന്‍സ് ആവശ്യപ്പെടുന്നു.
പാകിസ്ഥാനെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ആക്രമണത്തിന് എതിരെ ശക്തമായ പ്രതികരണമാണ് ജര്‍മ്മനിയുടെ ഭാഗത്തുനിന്ന് വന്നിരിക്കുന്നത്. ഭീകരര്‍ക്ക് സംരക്ഷണം നല്കുന്ന നടപടിയില്‍ നിന്ന് പാകിസ്ഥാന് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ ഇന്നലെ നവാസ് ഷെരീഫിനെ കണ്ട യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിലായ പാകിസ്ഥാന് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ് ഇന്ത്യക്ക് ലഭിച്ച പിന്തുണ. കാശ്മീര്‍ പ്രശ്നത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പാക് ശ്രമം.
Discussion about this post