ശ്രീനഗര്‍: കശ്മീരിലെ പൊലീസ് സേനയില്‍ ചേരുന്നതിനെതിരെയുള്ള വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗീലാനിയുടെ ആഹ്വാനത്തെ ധിക്കരിച്ച് കാശ്മീരി യുവാക്കള്‍ സേനയില്‍ ചേരാനായി അപേക്ഷകള്‍ അയക്കുന്നു. പതിനായിരം യുവാക്കള്‍ക്ക് ജമ്മു കാശ്മീര്‍ പൊലീസ് സേനയില്‍ ചേരാന്‍ അവസരം നല്കുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് അയ്യായിരത്തോളം യുവാക്കള്‍ ജോലിക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇവര്‍ ഫിറ്റ്നസ് പരിശോധനകള്‍ക്കായി ഹാജരാവുകയും ചെയ്തു.
എസ്.പി.ഒ തസ്തികയിലേക്കാണ് ഇവരെ പരിഗണിക്കുന്നത്. മാസം ആറായിരത്തോളം രൂപയാണ് ശമ്പളം. ആദ്യകാലങ്ങളില്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പേറഷന് ഗ്രൂപ്പിനൊപ്പം സഹകരിക്കുന്ന കീഴടങ്ങിയ തീവ്രവാദികള്‍ക്കായിരുന്നു എസ്.പി.ഒ പോസ്റ്റ് നല്‍കിയിരുന്നത്. പിന്നീട് ഈ ഗ്രൂപ്പിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് എസ്.പി.ഒമാരെ ജമ്മുകാശ്മീര്‍ പൊലീസിന്റെ ഭാഗമാക്കി.
സംഘര്‍ഷം നിലനില്‍ക്കുന്ന അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ എന്നീ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പേര് അപേക്ഷ നല്‍കിയിട്ടുള്ളത്.
Discussion about this post