അതിര്‍ത്തിയിലും കശ്മീരിലും പാക്കിസ്ഥാന് നടത്തുന്ന പ്രകോപനങ്ങള്‍, യുപി ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്, കേന്ദ്രസര്‍ക്കാര്‍ ദളിത് വിരുദ്ധമെന്ന ഇടത്പക്ഷ പ്രതിപക്ഷ കൂട്ടായ്മയുടെ പ്രചരണം, കേരളത്തില്‍ ബിജെപി സംസ്ഥാന ഓഫിസ് പോലും ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സിപിഎം ആക്രമണം. ഏറെ പ്രധാനപ്പെട്ട ഇത്തരം വിഷയങ്ങളാണ് കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ കേരളത്തിനും ഏറെ പ്രധാനപ്പെട്ടതാണ് ഈ ദേശീയ കൗണ്‍സില്‍
പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ നിര്‍ണായക തീരുമാനങ്ങളാണ് കോഴിക്കോട് നടക്കുന്ന കൗണ്‍സിലില്‍ ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍
ദേശീയ കൗണ്‍സിലിന്റെ പരിഗണനയിലെത്താനിടയുള്ള പ്രധാനവിഷയങ്ങള്‍
1-രാഷ്ട്രീയമായി ഇന്ത്യ അതിനിര്‍ണ്ണായകമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നതിനിടയിലാണ് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ തിയതികളിയി കോഴിക്കോട് നടക്കുന്നത്.
2-ബിജെപി രൂപംകൊണ്ടതിനുശേഷം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ദേശീയ കൗണ്‍സിലാണ്. 25 വര്‍ഷം മുമ്പാണ് കേരളത്തില്‍ ഇതിന് മുമ്പ് ദേശീയ കൗണ്‍സില്‍ നടന്നത്.
3- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ നിര്‍മായകമായ മുന്നേറ്റത്തിന് കാരണമായ അയോദ്ധ്യ പ്രധാന വിഷയമാക്കി തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് കേരളത്തിലെ ദേശീയ കൗണ്‍സിലില്‍ ആയിരുന്നു. ഇതിന്റെ തുടര്‍ച്ചായായിരുന്നു വാജ്പേയിയുടെ നേതൃത്വത്തിലുള്ള 24 പാര്‍ട്ടികള്‍ അടങ്ങിയ ദേശീയ ജനാധിപത്യ സഖ്യം ആദ്യമായി അധികാരത്തിലേത്തിയത്.
4- ഉറിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്.
5- അതിര്‍ത്തി കടന്നും പാക്കിസ്ഥാനും ഭീകരര്‍ക്കും തിരിച്ചടി നല്‍കണം എന്ന ആര്‍എസ്എസ് സംഘപരിവാര്‍ താല്പര്യം ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.വിഷയത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
6- വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത് വിഷയങ്ങള്‍ പെരുപ്പിച്ച് കാട്ടി ബിജെപി ദളിത് വിരുദ്ധമെന്ന് പ്രചരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം കൗണ്‍സില്‍ ഗൗരവമായി ചര്‍ച്ച ചെയ്യും.
7- വരാനിരിക്കുന്ന യുപി, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പും, പിറകെ നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.പ്രത്യേകിച്ചും യുപി തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നയങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
8-സാമ്പത്തീക രംഗത്തും വികസനരംഗത്തും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ ഗുണകരമായ മാറ്റം ജനങ്ങളിലേത്തിക്കാന്‍ സ്വീകരിക്കേണ്ട പ്രചരണ പരിപാടികളും ഭരണ രംഗത്ത് ഇനി സ്വീകരിക്കേണ്ട നിര്‍ണായക തീരുമാനങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്ക്കാരി്ന് നല്‍കേണ്ട നിര്‍ദ്ദേശങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും
9- കേരളരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളും കൗണ്‍സിലില്‍ ഗൗരവത്തോടെ ചര്‍ച്ചയാകും. കേരളത്തിലെ പാര്‍ട്ടി വളപ്#ച്ചയെ തടയിടാന്‍ സിപിഎം നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ സ്വീകരിക്കേണ്ട നടപടികളും, വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കുന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടാകും. സിപിഎം അക്രമണത്തെ കുറിച്ച് പ്രമേയം യോഗത്തിലുണ്ടാകുമെന്നും സൂചനയുണ്ട്.
10- കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഗതിവേഗം പകരുന്നതാകും ദേശീയ കൗണ്‍സില്‍ എന്നാണ് വിലയിരുത്തല്‍. ബിജെപി കേരള ഘടകത്തില്‍ നിന്ന് ചില നേതാക്കളെ ദേശീയതലത്തിലേക്ക് കൊണ്ടു വരുന്നത് സംബന്ധിച്ച തീരുമാനം യോഗത്തിലുണ്ടാകും. വി മുരളിധരനെ ദേശീയ ഉപാധ്യക്ഷന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചനകള്‍. മുന്‍ സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നുണ്ട്.
അമ്പതുവര്‍ഷം മുമ്പ് ഇവിടെ നടന്ന ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തെ അനുസ്മരിപ്പിക്കുന്നതിന് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം കുറിക്കുന്നുവെന്ന പ്രത്യേകതയും ഈ കൗണ്‍സിലിനുണ്ട്.
Discussion about this post