‘ബലാത്സംഗിയ പ്രണയിച്ച ഇര’ എന്ന കവിതാ വിവാദത്തില്‍ വിശദീകരണവുമായി കൈരളി ചാനല്‍ എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തി. ‘ബലാത്സംഗിയ പ്രണയിച്ച ഇര’യ്ക്ക് നല്‍കിയത് കേവല പ്രോത്സാഹനം മാത്രമാണ്. ക്യാമ്പസുകളില്‍ നഷ്ടപ്പെടുന്ന സര്‍ഗാത്മകതയുടെ സൗരഭ്യം തിരിച്ചുപിടിക്കാന്‍ സഖാവ് പോലുള്ള കവിതകള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളും അനുഭൂതിയും സഹായിക്കുമെന്നും ഈ പക്ഷത്തു നിന്നുകൊണ്ടാണ്, സാധാരണ ഗതിയില്‍ ഒരു ടി.വി ഷോയില്‍ വരാനിടയില്ലാത്ത മൂന്നു വിദ്യാര്‍ത്ഥികളെ ജെ.ബി. ജംഗ്ഷനില്‍ അതിഥികളായി കൊണ്ടുവന്നതെന്നും ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ബ്രിട്ടാസ് പറഞ്ഞു.
ജെബി ജംഗ്ഷന് എന്ന പരിപാടി കേവല വിനോദ പരിപാടിയാണെന്നും അവതാരകനായ ബ്രിട്ടാസ് പറഞ്ഞു. തന്നെയും തന്റെ പ്രവൃത്തികളെയും ക്രിയാത്മകമായി നോക്കിക്കാണുന്നവര്‍ ഉന്നയിച്ച വിമര്‍ശനം മുഖവിലയ്ക്കെടുത്താണ് കുറിപ്പെന്നും ബ്രിട്ടാസ് പറയുന്നു. കാല്‍നൂറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തനത്തില്‍ സ്ത്രീപക്ഷ നിലപാടുകളാണ് എക്കാലത്തും താന്‍ സ്വീകരിച്ചിട്ടുള്ളത്. അതിന് അണുവിട മാറ്റം ഇതേവരെ സംഭവിച്ചിട്ടില്ല. സ്ത്രീകള്‍ക്കെതിരെയുളള വാക്കും പ്രവൃത്തിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. നവമാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍, എന്റെ രാഷ്ട്രീയ നിലപാടുകള്‍കൊണ്ട്, എന്തിനും എപ്പോഴും എന്നെ വിമര്‍ശിക്കുന്നവരാണെന്നും അവരത് തുടരട്ടെയെന്നും പോസ്റ്റില്‍ പറയുന്നു.
ജനാധിപത്യത്തിനും സഹിഷ്ണുതക്കും വേണ്ടി പോരാടുന്നവര്‍ തന്നെയാണ് ഇത്തരത്തിലുള്ള സങ്കുചിത ചിന്തകള്‍ വച്ചുപുലര്‍ത്തുന്നത്. ജെ.ബി. ജംഗ്ഷന് സഖാവ് എപ്പിസോഡിലെ ചില കാര്യങ്ങളെ മാത്രം അടര്‍ത്തിയെടുത്തു വിവാദമാക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
[fb_pe url=”https://www.facebook.com/JBrittas/posts/1105383509498718″ bottom=”30″]
Discussion about this post