കൊച്ചി: 2019-ലെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി 12 സീറ്റുകള്‍ നേടുമെന്ന ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വാക്കുകളെ ശരിവെച്ച് നടനും എംപിയുമായ സുരേഷ് ഗോപി. കേരളത്തില്‍ നിന്നും 12 എംപിമാര്‍ ബിജെപിക്ക് ഉണ്ടാകുക എന്നത് നിലവിലെ സാഹചര്യത്തില്‍ വളരെ ദുഷ്കരമല്ലേ എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
12 സീറ്റുകള്‍ നേടുക എന്നത് അത്ര ദുഷ്കരമായ കാര്യമില്ല. കേരളത്തിലെ ജനങ്ങളെ മുന്‍ധാരണകളോടെ കാണരുത്. അവരുടെ ചിന്താഗതിയില്‍ വ്യക്തമായ ഒരു ദിശാമാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തത് കൊണ്ട് എനിക്കത് മനസിലാക്കാന്‍ സാധിക്കും. രാഷ്ട്രീയത്തില്‍ എനിക്ക് ഇപ്പോള്‍ യോജിക്കാന്‍ കഴിയുന്നത് ബിജെപിയോടാണ്. കേരളത്തില്‍ നിന്നും ബിജെപിക്ക് 12എംപിമാര്‍ ഉണ്ടായാല്‍ ബിജെപിക്കല്ല, കേരളത്തിലെ ജനതയ്ക്കാണ് അതുവഴി നേട്ടമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ദേശീയ കൗണ്‍സിലിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് നടന്ന സമ്മേളനത്തിലാണ് അടുത്ത തവണ കേരളം ബിജെപി ഭരിക്കുമെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 12 മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയത്.
Discussion about this post