തിരുവനന്തപുരം: ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാന്‍ ചിലവായത് 6, 09441 രൂപ. വിവിധ മന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ പൊതുഭരണവകുപ്പ് ചെലവഴിച്ചത് 30 ലക്ഷത്തിലധികം രൂപ. ഇതില്‍ ഏറ്റവും അധികം തുക ചെലവഴിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാനാണ്.
ചിലവിന്റെ കാര്യത്തില്‍ രണ്ടാമത് റവന്യു മന്ത്രിയാണ്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ ഔദ്യോഗിക വസതിയായ ലിന്റ് റസ്റ്റ് ബംഗ്ലാവ് മോടിപിടിപ്പിക്കാന്‍ പൊതുഭരണ വകുപ്പ് ചെലവഴിച്ചത്. 4,09441 രൂപ ചെലവഴിച്ചു. മൂന്നാമതായി ഏറ്റവും അധികം ചെലവഴിച്ചത് വ്യാവസായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ ഔദ്യോഗിക വസതിയായ സൗനഡുവിന് വേണ്ടിയാണ്. 3,63,437 രൂപയാണ് സാനഡുവിന് വേണ്ടി പൊടിച്ചത്.
അതേസമയം ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസും സിവില്‍ സപ്ലൈഡ് വകുപ്പ് മന്ത്രി പി തിലോത്തമനും ഔദ്യോഗിക വസതിക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിക്കാതെ മാതൃകയായി.
Discussion about this post