കൊച്ചി: വിദ്യാർത്ഥിയുടെ നന്മയെ കരുതി അധ്യാപകൻ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് വ്യക്തമാക്കി ഹൈ കോടതി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അദ്ധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമല്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.
അതേസമയം, പെട്ടെന്നുണ്ടാകുന്ന കോപത്തെ തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുംവിധം മർദ്ദിക്കാൻ അദ്ധ്യാപകർക്ക് അവകാശമില്ലെന്നും . കുട്ടിയുടെ പ്രായവും ശിക്ഷിക്കാനുള്ള സാഹചര്യവും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകനാണ് ഹൈക്കോടതിയെ സമീപിച്ചത്
Discussion about this post