മലപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അഞ്ജാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്റിംഗ്‌സ് വർക്ക്‌സ് ഉടമ രായംമരക്കാർ വീട്ടിൽ ഷറഫുദീൻ മുസ്ലിയാർക്കാണ് (43) പരിക്കേറ്റത്. ഇയാളുടെ വയറിലേക്കാണ് ഇഷ്ടിക വന്നു പതിച്ചത്. പരിക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്ക് 1.10ഓടെ എഗ്‌മോർ -മംഗളൂരു തീവണ്ടിയിലാണ് സംഭവം. കാസർകോട്ടേക്ക് പോവാനായി കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഷറഫുദീൻ മുസ്ലിയാർ കയറിയത്. എസ് ഒൻപത് കോച്ചിന്റെ വലത് വശത്ത് ജനലിനടുത്താണ് അദ്ദേഹം ഇരുന്നത്. സ്‌റ്റേഷനിൽ നിന്നും വണ്ടി പുറപ്പെട്ട് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും തീവണ്ടിയുടെ ജനലിലൂടെ ഇഷ്ടിക വന്ന് പതിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അദ്ദേഹം കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലും ആർപിഎഫിലും വിളിച്ച് പരാതിപ്പെട്ടു. ആർപിഎഫ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post