ൺബ്രിട്ടൻ:ബ്രിട്ടനിൽ നടന്ന പാർലമെൻ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ രാജ്യത്ത് അധികാര മാറ്റണമെന്ന് സൂചന.വോട്ടെടുപ്പിൽ ലേബർ പാർട്ടി വൻ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ 330 ലേറെ സീറ്റുകളിൽ വിജയിച്ച് പാർട്ടി കേലവ ഭൂരിപക്ഷം കടന്നിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിക്ക് 61 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ആകെ 650 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 650 അംഗ പാർലമെന്റിൽ സർക്കാരുണ്ടാക്കാൻ വേണ്ട കേവല ഭൂരിപക്ഷം 326 ആണ്.
പിന്നാലെ പരാജയം സമ്മതിച്ച് കൺസർവേറ്റീവ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക് രംഗത്തെത്തി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.ലേബർ പാർട്ടി വിജയിച്ചതോടെ കെയ്‌ർ സ്റ്റാർമർ ബ്രിട്ടനിന്റെ പ്രധാനമന്ത്രിയാകും.
വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. 400 ലധികം സീറ്റുകൾ നേടി പാർട്ടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. കൺസർവേറ്റീവ് പാർട്ടി 150 സീറ്റുകളിൽ താഴെ ഒതുങ്ങുമെന്നായിരുന്നു സർവേ ഫലങ്ങൾ.
Discussion about this post