കോഴിക്കോട്:കോഴിക്കോട് ബാലുശ്ശേരി സഹകരണ ബാങ്കിന്റെ കളക്ഷൻ ഏജന്റായ സിപിഎം നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നാട്ടുകാർ.430 പവൻ സ്വർണവും 80 ലക്ഷം രൂപയും തട്ടിയതായാണ് പരാതി. കളക്ഷൻ ഏജന്‍റായ എൻ.കെ. മിനിയാണ് നാട്ടുകാരിൽ നിന്നും സ്വർണ്ണവും പണവും തട്ടിയത്.
തുരുത്തിയാട് പിലാത്തോട്ടത്തിൽ പ്രിയ, ഭർത്താവ് പി. നിഷികുമാർ എന്നിവരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മിനിയെ തട്ടിപ്പ് പുറത്തറിഞ്ഞതോടെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് വിവരം .
വർഷങ്ങളായി പരിചയമുള്ള വ്യക്തി സഹായം ചോദിച്ചപ്പോൾ നൽകിയതാണ്. ഇങ്ങിനെ അയൽവാസികളും നാട്ടുകാരുമായി ഏറെ അടുപ്പമുള്ളവരിൽ നിന്നാണ് മിനി പണവും സ്വർണ്ണവും തട്ടിയത്. ബാങ്കിൽ പലരുടേതായി വായ്പ തിരിച്ചടക്കാതെ മുടങ്ങിക്കിടക്കുന്ന ഈട് സ്വർണ്ണം ലേലത്തിൽ പിടിക്കാനെന്ന് പറഞ്ഞാണ് തട്ടിപ്പ്. ലേലത്തിൽ പിടിക്കുന്ന സ്വർണ്ണം വിറ്റ് ലാഭം കൈമാറാമെന്നും വാഗ്ദാനം. സഹകരണ ബാങ്കിൽ തന്റെ ജോലി സ്ഥിരപ്പെടുത്താനെന്ന് പറഞ്ഞ് മറ്റു ചിലരിൽ നിന്നും പണവും സ്വർണ്ണവും കൈക്കലാക്കി.
ആദ്യം പണവും സ്വർണ്ണവും നൽകിയവർക്ക് ചെറിയ തുക ലാഭമെന്ന് പറഞ്ഞ് കൈമാറിയിരുന്നു. ഇതാണ് മറ്റുള്ളവരെ തട്ടിപ്പിലേക്ക് ആകർഷിച്ചത്
Discussion about this post