തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചത് ചാനലുകള്‍ വാടകക്ക് എടുത്തവരെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. കെഎസ്യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചതെന്ന തെളിവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. പ്രതിഷേധത്തില്‍ പങ്കെടുത്ത ഇവരുടെ പേരും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
കന്റോണ്‍മെന്റ് റോഡില്‍ അഞ്ച് പേരില്‍ കൂടുതല്‍ സംഘടിക്കാന്‍ പാടില്ല എന്ന ഉത്തരവ് ഉള്ളത് കൊണ്ടാണ് സമരത്തില്‍ മൂന്ന് പേര് അണി നിരന്നത്. റമീര്‍, ഹരി, റിങ്കു എന്നിവരാണ് കരിങ്കൊടി കാണിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് റിങ്കുവും ഇത് സംബന്ധിച്ച് വിശദീകരണം നല്കി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.
ചാനലുകള്‍ വാടകയ്ക്ക് എടുത്തവരാണ് കരിങ്കൊടി കാണിച്ചതെന്നായിരുന്നു നിയമസഭയില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചത്. അവാസ്തവമായ ആരോപണം ഉന്നയിക്കുന്നത് മാധ്യമങ്ങളുടെ വിശ്വസ്തത തകര്‍ക്കാനാണെന്ന വിമര്‍ശനവുമായി പത്രപ്രവര്‍ത്തക യൂണിയനും രംഗത്തെത്തി
Discussion about this post