ഡെറാഡൂണ്‍: ഇന്ത്യന്‍ ്ആക്രമണത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം ബോധം തെളിയാത്ത രോഗിയുടെ അവസ്ഥയിലാണ് ഇപ്പോഴും പാകിസ്ഥാനെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അവിടെ എന്താണ് നടന്നതെന്ന് അവര്‍ക്ക് ഇതുവരെ മനസിലായിട്ടില്ല. ശസ്ത്രക്രിയയ്ക്കു ശേഷം മരവിച്ചു കിടക്കുന്ന രോഗിയെ പോലെയാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. ഹനുമാനെ പോലെയാണ് ഇന്ത്യന്‍ സൈനികര്‍ അവരുടെ ശൗര്യം തിരിച്ചറിഞ്ഞത്. സൈനിക നടപടി കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷവും എന്താണു നടന്നതെന്നു പാക്കിസ്ഥാന് ഇപ്പോഴും അറിയില്ല പരീക്കര്‍ പറഞ്ഞു.
പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇതിനോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ശസ്ത്രക്രിയ കഴിഞ്ഞ് ബോധം തിരിച്ചുകിട്ടാത്ത രോഗിയുടെ അവസ്ഥയിലാണ് ഇപ്പോഴും അവര്‍. ബോധം തെളിയാത്തതിനാല്‍ ശസ്ത്രക്രിയ ചെയ്‌തോ ഇല്ലയോ എന്നു പോലും മനസിലായിട്ടില്ല. മിന്നലാക്രമണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷവും എന്താണ് ശരിക്കും സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ് പാകിസ്ഥാന്റേതെന്നും അദ്ദേഹം കളിയാക്കി.
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പ്രകോപനമില്ലാത്ത ആക്രമണത്തില്‍ നാം വിശ്വസിക്കുന്നില്ല. എങ്ങനെ പകരം ചോദിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് അറിയാമെന്നുള്ള ബോധ്യപ്പെടുത്തല്‍ കൂടിയായിരുന്നു മിന്നലാക്രമണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പരിഭ്രാന്തിയിലാണ്. എങ്ങനെയാണ് തിരിച്ചടിക്കേണ്ടത് എന്നുപോലും അറിയാത്ത അവസ്ഥായാണെന്നും പരീക്കര്‍ പറഞ്ഞു.
Discussion about this post