ഡല്‍ഹി: ഗാന്ധിജയന്തി ദിനമായ ഇന്നു മുതല്‍ രാജ്യത്തെ എല്ലാ ദേശീയ സ്മാരകങ്ങളിലും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗാമായാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. സ്വച്ഛ് ഭാരത് പദ്ധതിയുടെ അടുത്ത ചുവടുവയ്പ്പെന്ന നിലയില്‍ രാജ്യത്തെ എല്ലാ ദേശീയ സ്മാരകങ്ങളിലും, വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഈ ഗാന്ധിജയന്തി ദിനം മുതല്‍ പോളിത്തീന്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു.
അതേസമയം, പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് തല്‍ക്കാലം നിരോധനമിന്ന. അതേസമയം അവയുടെ കൃത്യമായ സംസ്‌കരണം ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞമാസം മുതല്‍ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. ദേശീയ സ്മാരകങ്ങളുടെ നൂറു മീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ പോളിത്തീന്‍ ഉല്‍പ്പന്നങ്ങളുടെ നിരോധനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
‘പോളിത്തീന്‍ മുക്ത സ്മാരകങ്ങള്‍’ എന്ന പദ്ധതിയ്ക്കു തുടക്കം കുറിച്ചു കൊണ്ട് മന്ത്രി ചെങ്കോട്ട, കുത്തബ്മിനാര്‍, ഹുമയൂണ്‍ ശവകുടീരം എന്നിവിടങ്ങള്‍ സന്ദര്‍ശിയ്ക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ഒക്ടോബര്‍ 2ന്, ഗാന്ധിജയന്തി
ദിനത്തിലാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
Discussion about this post