കോഴിക്കോട്: മോദി സര്‍ക്കാരിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ ഭിന്നതകള്‍ മറന്നുളള സമീപനമാണ് കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും പുലര്‍ത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കോര്പ്പറേഷന് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കാര്യമായ പങ്കുണ്ട്. ഇക്കാര്യത്തില്‍ മുന്‍പ് ചില വ്യത്യസ്ത്യ അഭിപ്രായങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനയല്ലെന്നാണ് മനസിലാകുന്നത്. രാഷ്ട്രീയമായി ഞങ്ങള്‍ ഏങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ അവരുടെ അടുത്ത് ഉന്നയിച്ചപ്പോള്‍ അതൊന്നും ഒരു തരത്തിലും പ്രതിഫലിച്ചിരുന്നില്ല എന്നതാണ് വസ്തുത.
സംസ്ഥാനത്തെ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ എത്ര പണവും ചെലവഴിക്കാന്‍ തയ്യാറാണ് എന്നാണ് വകുപ്പ് മന്ത്രിയായ ഗഡ്കരി അഭിപ്രായപ്പെട്ടത്. പണം ഞങ്ങളുടെ കൈയിലുണ്ട് എന്നായിരുന്നു അവരുമായി ബന്ധപ്പെട്ടപ്പോള്‍ ഉളള മറുപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post