ആഗ്ര: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയത് നൂറു ശതമാനം കൃത്യമായ മിന്നലാക്രമണമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
സൈന്യം നടത്തിയത് നൂറു ശതമാനം കൃത്യമായ മിന്നലാക്രമണമാണ്. പൂര്‍ണ ഹൃദയത്തോടെ ധീരതയോടെയാണ് ആ ദൗത്യം നിര്‍വഹിച്ചത്. രാജ്യത്തോട് കൂറുപുലര്‍ത്താത്ത ചിലര്‍ ഇന്ത്യന്‍ സേനയെ വിമര്‍ശിക്കുന്നു. എന്നാല്‍ അവര്‍ക്ക് തെളിവുകള്‍ നല്‍കേണ്ട കാര്യമില്ല. പല മുന്‍ സൈനിക ഉദ്യോഗസ്ഥരും ആവശ്യമാണെങ്കില്‍ രാജ്യത്തിനു വേണ്ടി ഇനിയും പൊരുതാം എന്ന് അറിയിച്ചിട്ടുണ്ട്. അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും പരീക്കര്‍ വ്യക്തമാക്കി.
Discussion about this post