ഡല്‍ഹി: ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തള്ളി. ഇന്ന് വൈകുന്നേരത്തോടെ അഡ്മിഷന്‍ അവസാനിക്കുമെന്നതിനാല്‍ വൈകിയ വേളയില്‍ ഒന്നും ചെയ്യാനാകില്ലെന്നും ഫീസ് തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും പറഞ്ഞുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളേജിന് ഏഴ് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപയും വാര്‍ഷിക ഫീസായി ഈടാക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. രണ്ട് കോളേജുകള്‍ക്ക് ജയിംസ് കമ്മിറ്റി അനുവദിച്ച് നല്‍കിയ ഫീസ് നാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ്. ജയിംസ് കമ്മറ്റി അനുവദിച്ച ഫീസില്‍ മാത്രമെ പ്രവേശനം അനുവദിക്കാവു എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം.
Discussion about this post