കൊച്ചി: കേരളം ഭരിച്ച ഇടതുവലതു മുന്നണികളാണ് മലയാളികളെ തീവ്രവാദികളാക്കിയതെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപള്ളി. മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമായി തീവ്രവാദത്തെ ചിത്രീകരിക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദികളാകേണ്ടത് ഭൂരിപക്ഷസമുദായമാണെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു. ബി.ഡിജെഎസിന്റെ ജില്ലാ നേതൃത്വക്യാമ്പ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായാരുന്നു തുഷാര്‍.
ലോകത്തിന്റെ ഏതു കോണില്‍ മതതീവ്രവദികള്‍ പിടിയിലായാലും അതില്‍ മലയാളികളും ഉള്‍പെടുന്ന അവസ്ഥയ്ക്ക് കാരണം കേരളം ഭരിച്ച ഇടതുവലതുമുന്നണികളാണെന്ന വിമര്‍ശനമാണ് ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ നേതൃത്വക്യമ്പില്‍ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുന്നോട്ട് വച്ചത്. മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമാണ് തീവ്രവാദമെന്ന് ഭീകരസംഘടനകള്‍ വാദിക്കുന്നു. രാജ്യത്ത് മോദി സര്‍ക്കാര്‍ തുല്യനീതിയാണ് നടപ്പാക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് സംഘടിത ന്യൂനപക്ഷങ്ങളെ ഇടതു-വലതുമുന്നണികള്‍ പ്രീണിപ്പിക്കുകയാണ്. മതവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി തീവ്രവാദികള്‍ ആകുകയാണെങ്കില്‍ കേരളത്തില്‍ ഭൂരിപക്ഷ സമുദായത്തെ തീവവ്രവാദികള്‍ ആക്കുന്ന സമീപനമാണ് ഇടതുവലതുമുന്നണികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും തുഷാര്‍ പറഞ്ഞു.
വരാന്‍പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിസര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ളതാണെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു. ഇടതുവലതുമുന്നണികള്‍ ജയിച്ച് ചെന്നിട്ട് അവിടെ ഒന്നും ചെയ്യാനില്ല. അതു തിരിച്ചറഞ്ഞ് പ്രവര്‍ത്തിക്കാന്‍ തുഷാര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഇ.പി.ജയരാജന്‍ രാജി വക്കാനുള്ള സമയം ആയി കഴിഞ്ഞെന്നും പിണറായി സര്‍ക്കാരിന്റെ പതനം ആരംഭിക്കുകയാണെന്നും യോഗത്തില്‍ പങ്കെടുത്ത ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി ടി.വി ബാബു അഭിപ്രായപ്പെട്ടു.
Discussion about this post