ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത് പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ലഷ്‌കറിന്റെ മാത്രം 20 ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പാക് അധീന കശ്മീരിലെ ദുദ്‌നിയാല്‍ ലോഞ്ച് പാഡില്‍ നടന്ന ആക്രമണത്തിലാണ് ഇരുപത് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.
അഞ്ച് സംഘങ്ങളാണ് ഇവിടെ ആക്രമണം നടത്തിയതെന്നും കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി രേഖയില്‍ നിന്ന് 700 മീറ്റര്‍ അകലെ നാല് ലോഞ്ച് പാഡുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. സെപ്റ്റംബര്‍ 28ന് അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു ആക്രമണം. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അപ്രതീക്ഷിതമായിരുന്നതിനാല്‍ പാക് ഭീകരുടെ പ്രതിരോധവും ദുര്‍ബലമായിരുന്നു.
ആക്രമണത്തിന് ശേഷം പാക് അധികൃതരുടെ ഫോണ്‍ സംഭാഷണവും ഇന്ത്യന്‍ സൈന്യം ചോര്‍ത്തിയിരുന്നു. ഈ സംഭാഷണങ്ങള്‍ പ്രകാരം പുലര്‍ച്ചയോടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും നീലം താഴ്‌വരയില്‍ കൂട്ടത്തോടെ സംസ്‌കരിക്കുകയും ചെയ്തു. പാക് കരസേനയുടെ 8 നോര്‍ത്തേന്‍ ലൈറ്റ് ഇന്‍ഫന്ററിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട രണ്ട് സൈനികര്‍.
Discussion about this post