ഡല്‍ഹി: പാക് തീവ്രവാദസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി പാക് ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം ഭീകര സംഘടന ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മുന്നറിയിപ്പ്.
പാര്‍ലമെന്റിനു പുറമെ രാജ്യത്തെ മറ്റ് സുപ്രധാന സ്മാരകങ്ങള്‍, ജനത്തിരക്കേറിയ മാര്‍ക്കറ്റുകള്‍ ലക്ഷ്യം വയ്ക്കുമെന്നും ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നേരത്തെ 2001 ഡിസംബര്‍ 13ന് ലഷ്‌കറെ ത്വയ്ബ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ച് ഭീകരരുള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കേസില്‍ അഫ്‌സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.
Discussion about this post