ഇസ്ലാമാബാദ്: ജമ്മു കശ്മീരിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് പാക്ക് അധിനിവേശ കശ്മീരിലെ മുന്‍ പ്രധാനമന്ത്രി അത്തീഖ് അഹമ്മദ് ഖാന്. നിയന്ത്രണരേഖ ലംഘിച്ച് നവംബര്‍ 24നു മൂന്ന് സ്ഥലങ്ങളിലൂടെ കശ്മീരിലേക്ക് അതിക്രമിച്ചുകടക്കുമെന്നാണ് മുസഫറാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അത്തീഖ് പ്രഖ്യാപിച്ചത്.
അത്തീഖ് 2006 മുതല്‍ മൂന്നു വര്‍ഷം പാക്ക് അധിനിവേശ കശ്മീര്‍ പ്രധാനമന്ത്രിയായിരുന്നു. കശ്മീരിലെ ഭാരതത്തിന്റെ അതിക്രമം തുറന്നുകാണിക്കുന്ന രാഷ്ട്രീയ ലക്ഷ്യമാണ് യാത്രക്കെന്ന് അത്തീഖ് പറഞ്ഞു. സമാധാനപൂര്ണണമായിരിക്കും യാത്രയെന്ന് അത്തീഖ് വിശദീകരിച്ചു.
പാക്കിസ്ഥാന് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഞായറാഴ്ച നിയന്ത്രണരേഖ സന്ദര്‍ശിച്ചു. ഇന്ത്യയുടെ മിന്നല്‍ ആക്രമണത്തിനു ശേഷം ആദ്യമായാണ് പാക്ക് സൈനിക മേധാവി നിയന്ത്രണരേഖയില്‍ എത്തുന്നത്.
Discussion about this post