തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്ക അറിയിച്ച് ഗവര്‍ണര്‍. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയേയും, ഡിജിപി ലോക്നാഥ് ബെഹ്റയേയും ഗവര്‍ണര്‍ പി സദാശിവം ആശങ്ക അറിയിച്ചു.
കണ്ണൂരീല് രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനത്തിനിടെ ആണ് ഗവര്‍ണര്‍ ആശങ്ക അറിയിച്ചത്. വളരെ അപൂര്‍വ്വമായ നടപടിയെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഡിജിപിയേയും, ആഭ്യന്തര സെക്രട്ടറിയേയും വസതിയില്‍ വിളിച്ചാണ് ഗവര്‍ണര്‍ ആശങ്ക അറിയിച്ചത്.
പോലിസിനെ കൊണ്ട് മാത്രം കണ്ണൂരിലെ കൊലപാതകങ്ങള്‍ തടയാനാവില്ലെന്ന് ഐജി ഇന്നലെ വ്യക്തമാക്കിയിരുന്നു. പോലിസ് സംവിധാനം പൂര്‍ണപരാജയമെന്ന് പ്രതിപക്ഷവും വിമര്‍ശിച്ചു. ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ പരാജയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post