ഡല്‍ഹി: കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയും എയര്‍ ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എയര്‍ഇന്ത്യയെ ജനപ്രിയമാക്കാന്‍ ഊര്‍ജ്ജിതശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പുതിയ നിക്ഷേപങ്ങള്‍ വഴി എയര്‍ ഇന്ത്യയെ മികച്ച ആഭ്യന്തര സര്‍വീസായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ നിന്ന് ലോകത്തെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യ നൂറോളം പുതിയ വിമാനങ്ങള്‍ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് സ്വകാര്യ സര്‍വീസുകളില്‍ ലഭ്യമാകുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്ന് അധികൃതര്‍ കണക്ക് കൂട്ടുന്നു. കാലാനുസൃതമായ മാറ്റങ്ങള്‍ എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ വരുത്തുന്നില്ല എന്ന ആക്ഷേപം യാത്രക്കാര്ക്കിടയിലുണ്ടായിരുന്നു. ഈ ദുഷ്പ്പേര് മറികടക്കാനാണ് നൂതന പരിഷ്കാരങ്ങള്‍ വരുത്തി എയര്‍ ഇന്ത്യയെ കൂടുതല്‍ ജനപ്രിയമാക്കാനൊരുങ്ങുന്നത്.
Discussion about this post