കോട്ടയം: ഘര്‍ വാപ്സി വേണ്ടത് കമാത്തിപുരയിലാണ് എന്ന തലക്കെട്ടില്‍ മലങ്കര കത്തോലിക്ക സഭയുടെ മുഖമാസികയായ ക്രൈസ്തവ കാഹളത്തിലാണ് ഘര്‍വാപ്പസിക്കെതിരെ രൂക്ഷമായ വിമര്‍ശനമുള്ളത്.
മാസികയുടെ എഡിറ്റര്‍ ഫാ ബോവസ് മാത്യുവിന്റേതാണ് എഡിറ്റോറിയല്‍. വീടില്ലാത്തവര്‍ക്ക് വീടു നല്‍കുക എന്നതാണ് ഘര്‍വാപ്പസിയുടെ സുവിശേഷം. എല്ലാവരേയും വീട്ടിലെത്തിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ എന്തു കൊണ്ട് അതിന് ശ്രമിക്കുന്നില്ലെന്ന് ലേഖനം ചോദിക്കുന്നു. വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ജാതി വ്യവസ്ഥയിലേക്കും ചാതുര്വര്ണ്യത്തിലേക്കുമാണ് ആളുകളെ തള്ളിവിടുന്നതെന്നും ലേഖനം ആരോപിക്കുന്നുണ്ട്. കുഷ്ടരോഗികളെ കയ്യിലെടുക്കുന്ന മദര്‍തെരേസയുടെ ഘര്‍വാപ്പസി ആര്‍ക്ക് വിമര്‍ശിക്കാനാകും. മുംബൈ പട്ടണത്തിലെ കാമാത്തിപുരയിലെത്തിയവരെ വീടകളിലെത്തിക്കാനും മുഖലേഖനം ആവശ്യപ്പെടുന്നു.
ക്രൈസ്തവ കാഹളത്തിന്റെ മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ പതിപ്പിലാണ്
വിമര്‍ശങ്ങള്‍ ഉള്ളത് .
സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഘര്‍വാപ്പസിയെ വിമര്‍ശിച്ചിട്ടുണ്ട്.
മതേതര ഭാരതം ലോകത്തിന് മാതൃക എന്ന തലക്കെട്ടില്‍ ക്ലീമിസ് കാതോലിക്കാ ബാവ എഴുതിയ ലേഖനത്തിലാണ് ഘര്‍വാപ്പസി പരാമര്‍ശങ്ങളുള്ളത്. മദര്തെരേസയ്ക്കെതിരെയുള്ള പരാമര്‍ശം വേദനയുളവാക്കിയതായും ബാവ പറയുന്നു.
Discussion about this post