കശ്മീര്‍: നിയന്ത്രണരേഖയ്ക്ക് അടുത്ത് രാജൗറി ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. തിങ്കളാഴ്ച രാത്രി 8.30ന് നോഷേറ മേഖലയില്‍ ആരംഭിച്ച ഷെല്ലിങ്ങും വെടിവയ്പും ഇന്ന് പുലര്‍ച്ചെ ഒന്നരവരെ തുടര്‍ന്നുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
രജൗറിയിലെ നൗഷീറ സെക്ടറിലാണ് ആക്രമണം ഉണ്ടായത്. മൂന്നു ദിവസത്തിനുള്ളില്‍ മേഖലയില്‍ ഉണ്ടാവുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. 82 എംഎം മോര്‍ട്ടര്‍ ഷെല്ലുകളും കൈത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈനികര്‍ പ്രത്യാക്രമണം നടത്തി. വെടിവയ്പില്‍ ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഞായറാഴ്ച ഇതേ മേഖലയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന് കൊല്ലപ്പെട്ടിരുന്നു.
പാക്ക് ഭീകര ഇടത്താവളങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനുശേഷം 25 തവണയിലേറെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചതായി സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു. പൂഞ്ച് ജില്ലയില്‍ നാലു ജവാന്മാര്ക്കും അഞ്ചു ഗ്രാമീണര്‍ക്കും പരുക്കേറ്റിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ ഒന്‍പതു പാക്ക് പട്ടാളക്കാര്‍ക്കും പരുക്കേറ്റിരുന്നു.
Discussion about this post