ഡല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധമാണ് മ്യാന്മര് ആഗ്രഹിക്കുന്നതെന്ന് മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലറും ജനാധിപത്യ നേതാവുമായ ഓങ്സാന്‍ സൂചി. ഏത് സമയത്തും സാഹചര്യത്തിലും ഈ സൗഹൃദം തുടരുമെന്ന് വിശ്വസിക്കുന്നുവെന്നും സൂചി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സൂചി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു സൂചി.
ഗോവയില്‍ നടന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് അടക്കം മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഓങ്സാന്‍ സൂചി ഇന്ത്യയിലെത്തിയത്. മ്യാന്മറില് നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി അധികാരത്തിലേറിയ ശേഷം സൂചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
രാവിലെ സൂചിക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപൂര്‍വമായ വരവേല്‍പ്പ് നല്കി. ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ സന്ദര്‍ശിച്ച സൂചി പുഷ്പചക്രം അര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുന്ന സൂചി സാമ്പത്തികം, അതിര്‍ത്തി സംരക്ഷണം, ഭീകരവാദം, സാംസ്കാരികം, വാണിജ്യം, വ്യാപാരം അടക്കമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം ചര്‍ച്ച ചെയ്യും.
ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി 1640 കിലോമീറ്റര്‍ അതിര്‍ത്തിയാണ് മ്യാന്മര് പങ്കിടുന്നത്. നിരവധി തീവ്രവാദ സംഘടനകള്‍ മ്യാന്മറിന്റെ അതിര്‍ത്തി പ്രദേശങ്ങളാണ് പരിശീലന, താമസ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നത്.
Discussion about this post