തൃശൂര്‍: പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനാണു വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് പാവറട്ടിയില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനങ്ങള്‍.
Discussion about this post