ഡല്‍ഹി: ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട ആചാരമാണ് മുത്തലാഖ് എന്ന് ദേശീയ വനിതാ കമ്മീഷന്. മുത്തലാഖ് അവസാനിപ്പിക്കുന്നതിനെ രാഷ്ട്രീയ വിഷയമായിട്ടല്ല മുസ്്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുളള ശ്രമമായി കാണണമെന്നും ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. മുത്തലാഖും ഏകീകൃത സിവില്‍ കോഡുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നും അവര്‍ പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖ് നിരോധിച്ചുകഴിഞ്ഞു. സ്ത്രീകളെയും കുട്ടികളെയും വഴിയാധാരമാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് നിരവധി മുസ്ലീം സ്ത്രീകള്‍ തന്നോട് ആവശ്യപ്പെട്ടിട്ടുളളതായും അവര്‍ പറഞ്ഞു.
മറ്റ് മതങ്ങളുടെ ആചാരങ്ങളും സമാനമായി പരിഷ്കരിക്കുമോയെന്ന ചോദ്യത്തിന് ഈ നീക്കത്തെ അങ്ങനെ കാണേണ്ടതില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ഇതില്‍ മതനിയമത്തിന്റെയും ആചാരങ്ങളുടെയും താരതമ്യത്തിന്റെ ആവശ്യമില്ല. മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി മാത്രം നീക്കത്തെ കണ്ടാല്‍ മതിയെന്നും അവര്‍ പറഞ്ഞു.
Discussion about this post