ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ യുവാവിന്റെ ആഘോഷപ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു. സ്വയം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങിയ അഞ്ചോളം യുവാക്കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതില്‍ അതീവ സന്തുഷ്ടനായാണ് യുവാവിനെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മരണത്തെ പോലും സന്തോഷത്തോടെ സ്വീകരിക്കുന്ന ഭീകരതയുടെ നേര്‍ക്കാഴ്ചയാണ് ഈ വീഡിയോ. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിന് സമീപം ആയുധധാരികളായി യുവാക്കള്‍ നില്ക്കുന്നതും അതില്‍ നിന്നും ഒരാളെ ചാവേറായി തെരഞ്ഞെടുക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ചുരുട്ടിയ കൈകള്‍ ഒരാള്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ യുവിവിന് നീട്ടുന്നു. അതിലൊന്ന് തെരഞ്ഞെടുക്കുന്നതിലൂടെ അവന് ചാവേറായി തെരഞ്ഞെടുക്കപ്പെടുന്നു. യുവാവിന്റെ ആഹ്ലാദപ്രകടനത്തോടൊപ്പം മറ്റുള്ളവര്‍ നിരാശരാകുന്നതും വീഡിയോയില്‍ കാണാം. കൂട്ടാളികളെ ആലിംഗനം ചെയ്ത ശേഷം അതീവ സന്തുഷ്ടനായ യുവാവ് ആയുധങ്ങളുമായി സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു പോകുന്നു. പിന്നീട് കാണുന്നത് ദൂരെ ഒരു പുക ഉയരുന്നതാണ്. യുവാവ് പോയ വാഹനം പൊട്ടിത്തെറിക്കുന്നതിന്റെ രംഗമാണത്. വീഡിയോയെക്കുറിച്ച് ഐഎസിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല.
https://www.youtube.com/watch?v=8SrdsF34VqY
Discussion about this post