കശ്മീര്‍: വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മകന് നയിം ഗിലാനി അറസ്റ്റില്‍. കശ്മീര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ വീട്ടിലേക്കുപോകുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നയിമിനെ വീടിനുള്ളിലേക്കു കടത്തിവിടാതെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്ന് ഫോണിലൂടെ രാജ്യത്തെ സംബോധന ചെയ്യുമെന്ന് ഗിലാനി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഗിലാനിയുടെ കുടുംബാംഗങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളേയും ഗിലാനിയുടെ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. ഗിലാനിയുടെ വീട്ടിലേക്കുള്ള ഫോണ്‍ ബന്ധം വിഛേദിച്ച പോലീസ് വീടിനു ചുറ്റും ജാമറുകളും സ്ഥാപിച്ചിരുന്നു.
Discussion about this post