ഇസ്താംബൂൾ : കാർഗോ വിമാനം മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്തു. ഫെഡ്എക്സ് എയർലൈൻസിന്റെ ബോയിംഗ് 767 കാർഗോ വിമാനമാണ് ചക്രമില്ലാതെ ലാൻഡ് ചെയ്തത്. ഇസ്താംബൂൾ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.
പാരീസിൽ നിന്ന് ഇസ്താബൂളിലേക്കുള്ള വിമാനം ലാൻഡിംഗ് ഗിയർ തുറക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുൻ ചക്രമില്ലാതെ റൺവേയിൽ ഇറക്കുകയായിരുന്നു എന്ന് തൂർക്കി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നും അധികൃതർ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. ചക്രമില്ലാതെ ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ നിന്ന് തീപ്പൊരി ചിതറുന്നതും പുക ഉയരുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ് എന്ന് അധികൃതർ പറഞ്ഞു.
Discussion about this post