ലക്‌നൗ: ഹിന്ദു യുവതിയുമായുള്ള മുസ്ലീം യുവാവിന്റെ ലിവ് ഇൻ റിലേഷൻഷിപ്പിൽ നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. ഇസ്ലാമിക വിശ്വാസം പിന്തുടരുന്നവർക്ക് ലിവ് ഇൻ ഷിലേഷൻഷിപ്പുമായി ബന്ധപ്പെട്ടുള്ള അവകാശങ്ങൾ വേണമെന്ന് വാശിപിടിക്കാൻ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹിന്ദു യുവതിയുമായുള്ള ലിവ് ഇൻ ബന്ധത്തിന് നിയമ സംരക്ഷണം നൽകണമെന്ന യുവാവിന്റെ ഹർജിയിലാണ് നിർണായക നിരീക്ഷണം.
യുവാവിന് മുസ്ലീം മത വിശ്വാസിയായ ഭാര്യയും അതിൽ അഞ്ച് വയസ്സുള്ള മകളും ഉണ്ട്. ഈ യുവതിയുമായുള്ള വിവാഹ ബന്ധം നിലനിൽക്കെയാണ് യുവാവ് ഹിന്ദു യുവതിയ്‌ക്കൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നത്. സംഭവം അറിഞ്ഞ ഹിന്ദു യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. യുവതിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ ഇയാൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇത് റദ്ദാക്കി ബന്ധത്തിന് നിയമ സാധുത നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ജസ്റ്റിസുമാരായ ആട്ടു റഹ്‌മാൻ മസൂദി, അജയ് കുമാർ ശ്രീവാസ്തവ എന്നിവർ അദ്ധ്യക്ഷരായ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശം. ഇസ്ലാമിക വിശ്വാസങ്ങൾ പിന്തുടരുന്നവർക്ക് ലിവ് ഇൻ റിലേഷൻഷിപ്പിന്റെ അവകാശങ്ങൾ വേണമെന്ന് വാശിപിടിയ്ക്കാൻ കഴിയില്ല. പ്രത്യേകിച്ച യുവാവിന് ഭാര്യയും കുട്ടിയും ഉള്ള സ്ഥിതിയ്ക്ക്. ഇസ്ലാം മത്തിൽ ലിവ് ഇൻ റിലേഷൻഷിപ്പ് നിഷിദ്ധം ആണെന്നും കോടതി വ്യക്തമാക്കി.
Discussion about this post