വിദ്വേഷ പ്രഭാഷണം നടത്തിയ ഇസ്ലാമിക പ്രഭാഷകന്‍ ഷംസുദ്ദീന് ഫരീദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്ത പിണറായി സര്‍ക്കാര്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്കെതിരെ നടപടി എടുക്കാത്തത് ഇരട്ടനീതിയാണെന്ന് മുസ്ലിംലീഗ് എംഎല്‍എ കെ.എം ഷാജി. ഷംസൂദ്ദീന്‍ ഫരീദിനെതിരെ കേസ് നല്കിയ അതേ അഭിഭാഷകന് തന്നെയാണ് ശശികല ടീച്ചര്‍ക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്. ദിവസങ്ങളായിട്ടും നടപടി ഇല്ലെന്ന് ഷാജി പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷാജിയുടെ വിമര്‍ശനം
പോസ്റ്റിന്റെ പൂര്‍ണരൂപം-
വിഷലിപ്തമായ പരമതദ്വേഷ പ്രസംഗത്തിനു ശശികലക്കെതിരെ ഒരു അഭിഭാഷകന് പോലീസില്‍ പരാതി കൊടുത്തിട്ടു ദിവസങ്ങള്‍ കുറെ കഴിഞ്ഞു.
ഇതേ അഭിഭാഷകന് ശംസുദ്ധീന്‍ ഫരീദ് എന്ന പ്രഭാഷകനെതിരെ കൊടുത്ത പരാതിയില്‍ യു എ പി എ ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.
തീവ്രവാദത്തിനു മതം ഇല്ല എന്നും അത് മതവിരുദ്ധമാണെന്നും വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലക്കു ഏറ്റവും ശക്തമായ നിയമങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ ഇത്തരം വിധ്വംസക പ്രഭാഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും നേരിടണം എന്നാണ് എന്റെ അഭിപ്രായം.
പക്ഷെ,
പത്തു കിലോ ബീഫ് വരട്ടി കാണിച്ച് ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ അപ്പോസ്തലന്മാര് ചമഞ്ഞ ഇടതുപക്ഷവും, വിശിഷ്യാ സി പി എമ്മും കാണിക്കുന്ന ഇരട്ടത്താപ്പ് ഇരട്ട നീതി അല്ലാതെ വേറെ എന്താണ്?!
ഫാസിസ്റ്റു വിരുദ്ധ ഗീര്‍വാണങ്ങള്‍ അല്ല സാര്‍ വേണ്ടത്, പ്രവര്‍ത്തിച്ചു കാണിക്കുകയാണ്.
വി ഡി സതീശനെ പോലെയുള്ള ആളുകള്‍ ശശികലയ്ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ നിങ്ങള്‍ക്ക് ആവില്ല എന്നറിയാം, എങ്കിലും ഈ സംസ്ഥാനത്തു തുല്യ നീതി ഉറപ്പു വരുത്തുന്ന ഒരു നിയമ വാഴ്ച ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ് എന്ന് മറക്കരുത്.
Discussion about this post