ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രകൃതി വിരുദ്ധ ലൈംഗിതയ്ക്ക് നായയെ ഇരയാക്കിയ ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ നിന്നും കൂലിപ്പണിക്കായി ഹൈദരാബാദില്‍ എത്തിയ അസ്ലം ഖാന് ആണ് അറസ്റ്റിലായിരിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് നായയെ ചത്ത നിലയില്‍ കണ്ടെത്തി.
നായയെ ഇയാള്‍ ശ്വാസം മുട്ടിച്ചാണോ ബലാത്സംഗം ചെയ്താണോ കൊന്നതെന്ന് അന്വേഷിച്ചു വരികയാണ്. താമസസ്ഥലത്തിന് സമീപമുള്ള കുറ്റിക്കാടുകളില്‍ ഒന്നില്‍ മൃഗപീഡനത്തിനിടെ നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് അസ്ലമിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. സമീപത്തെ താമസക്കാര്‍ എല്ലാവരും ചേര്‍ന്ന് വളര്‍ത്തിയിരുന്ന തെരുവ് നായയെയാണ് ഇയാള്‍ ഇംഗിതത്തിന് ഇരയാക്കിയത്. അസ്ലമിന് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
മനുഷ്യന്റെ അക്രമ സ്വഭാവത്തെയാണ് സംഭവം കാണിക്കുന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്നും മൃഗസംരക്ഷണ പ്രവര്ത്തകന് എന്‍.ജി. ജയസിംഹ പറഞ്ഞു.
മൂന്നു മാസം മുമ്പ് ചെന്നൈയില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിയുന്ന വീഡിയോ വലിയ വിവാദമായിരുന്നു.
Discussion about this post