ഡല്‍ഹി: അസമിലെ റോഡ്, ജല പാത വികസനത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണ നല്‍കാനുള്ള തീരുമാനമനുസരിച്ചാണ് നടപടി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ വിവരം അറിയിച്ചത്.
അസമില്‍ ദേശീയ പാതയാക്കി മാറ്റാന്‍ കഴിയുന്ന 1200 കിലോമീറ്റര്‍ സംസ്ഥാന പാതകള്‍ ഏതെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും ഗഡ്കരി ആവശ്യപ്പെട്ടു. നേരത്തെ അനുവദിച്ച 450 കോടിയുടെ കേന്ദ്രഫണ്ട് 800 കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. വടക്ക് കിഴക്ക് ഇടനാഴി സാദ്ധ്യമാക്കാനുള്ള സര്‍വേ നടത്താനും ഗഡ്കരി ഉത്തരവാദപ്പെട്ടവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് . സംസ്ഥാനത്തെ വിവിധ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതികള്‍ക്കും ഗഡ്കരി അനുമതി നല്കി.
Discussion about this post