ഡല്‍ഹി: സുപ്രധാന ഇന്ത്യന്‍ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയ പാക് ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പിടിയില്‍. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. പാക് ഹൈകമ്മീഷന്‍ ഓഫീസ് ജീവനക്കാരന്‍ മഹ്മൂദ് അക്തറാണ് പിടിലായത്. പാക് ഹൈകമ്മിഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് മഹ്മൂദ് അക്തര്‍.
ഇയാളില്‍ നിന്നും പ്രതിരോധ വിവരങ്ങള്‍ അടങ്ങിയ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. സൈനികവിന്യാസം സംബന്ധിച്ച മാപ്പുകള്‍ അടക്കമുള്ള രേഖകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
്അക്തറിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് രാജസ്ഥാന്‍ സ്വദേശികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് വിസ നല്‍കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
ഇതിനെത്തുടര്‍ന്ന് പാക് ഹൈകമ്മീഷണറായ ബാസിത് മുഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി വിശദീകരണം തേടിയിട്ടുണ്ട്. പാകിസ്ഥാനു വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരില്‍ ഒരാള്‍ ഒരു പാക് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ആ ഉദ്യോഗസ്ഥന്‍ അക്തര്‍ ആണെന്നാണ് വിവരം. പ്രതിരോധവിവരങ്ങള്‍ പാകിസ്ഥാനില്‍ എത്തിക്കാനുള്ള വഴി തേടിയാണ് നേരത്തേ അറസ്റ്റിലായവര്‍ ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരില്‍ ഒരാള്‍ ഒരു പാക് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ആ ഉദ്യോഗസ്ഥന്‍ അക്തര്‍ ആണന്നൊണ് വിവരം. പ്രതിരോധവിവരങ്ങള്‍ പാകിസ്ഥാനില്‍ എത്തിക്കാനുള്ള വഴി തേടിയാണ് നേരത്തേ അറസ്റ്റിലായവര്‍ ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post