കശ്മീര്‍: കശ്മീരിലെ അബ്ദുള്ളിയന്‍ ജില്ലയിലെ അതിര്‍ത്തിയില്‍ പാക്ക് നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് മരിച്ചു. ബീഹാര്‍ സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്രര്‍ കുമാറാണ് മരണമടഞ്ഞത്.
പാക്ക് റേഞ്ചര്‍മാരുടെ രൂക്ഷമായ ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന് കാര്യമായ പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വൈദ്യ സഹായം നല്‍കിയെങ്കിലും മരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബിഎസ്എഫ് സൈനികനാണ് ജിതേന്ദ്രര്‍ കുമാര്‍. 1991-ലാണ് ജിതേന്ദ്രര്‍ കുമാര്‍ സൈന്യത്തില്‍ അംഗമാകുന്നത്.
ബുധനാഴച വൈകീട്ട് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു ഇന്ത്യന്‍ ഗ്രാമീണര്‍ക്കും ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ എ.കെ.ഉപാധ്യായക്കും ഗുരുതരമായ പരിക്കേറ്റിരുന്നു.
Discussion about this post