ഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി )മുന്നറിയിപ്പ് നല്കി ഇന്ത്യ. അവിഭാജ്യ ഘടകമായ കശ്മീര്് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഒ ഐ സി യോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള യാതൊരു അവകാശവും ഒ ഐ സി ക്ക് ഇല്ല. ഇത് ആദ്യമായല്ല പാകിസ്ഥാന്റെ സ്വാധീനത്തില്‍ ഇത്തരമൊരു അഭിപ്രായം പുറപ്പെടുവിക്കുന്നത്. ഇതിനെ ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.
ഉസ്ബക്കിസ്ഥാനില്‍ ഒക്ടോബര്‍ 18, 19 തീയതികളില്‍ നടന്ന ഒ ഐ സി രാഷ്ട്രങ്ങളില്‍ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു കശ്മീര്‍ വിഷയത്തില്‍ പരാമര്‍ശം ഉണ്ടായത്. ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെ ഇന്ത്യ അടിച്ചമര്‍ത്തുന്നെന്നായിരുന്നു ഒ ഐ സി സമ്മേളനത്തിലെ പ്രമേയം. കശ്മീരിനെപ്പറ്റി തികച്ചും വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളാണ് പ്രമേയത്തിലുള്ളതെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.
Discussion about this post