കൊച്ചിയില്‍ ഗുണ്ടാ ആക്ട് പ്രകാരം ജാമ്യമില്ലാ കേസെടുത്ത സിപിഎം കളമശ്ശേരി ഏരിയാ കമ്മറ്റി സെക്രട്ടറി സക്കീര്‍ ഹൂസൈന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് രാഷ്ട്രീയ പ്രേരിതമെന്നും, കെട്ടിച്ചമച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പോലിസ് തിങ്കളാഴ്ച കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
ഇതിനിടെ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹൂസൈനെതിരായ അന്വേഷണം പോലിസ് ഊര്‍ജ്ജിതമാക്കി, ഷോഡോ പോലിസ് ഉള്‍പ്പടെ മൂന്നംഗം സംഘമാണ് സക്കീര്‍ ഹുസൈനെ അന്വേഷിക്കുന്നത്.
അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് പോലിസ് പിന്തുണ നല്‍കുന്നതായും അക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് സക്കീറിനെ പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സിപിഎം സെക്രട്ടറിയേറ്റ് പരിഗണിച്ചുവെങ്കിലും തീരുമാനം എടുക്കാനായില്ല. നവംബര്‍ നാലിന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. സക്കീര്‍ ഹുസൈന് അനുകൂലമായി ജില്ല സെക്രട്ടഫി പി രാജീവ് യോഗത്തില്‍ നിലപാട് എടുത്തതാണ് തീരുമാനം വൈകുന്നതിന് ഇടയാക്കിയത്.
Discussion about this post