ഡല്‍ഹി: പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സഹായിച്ചതിന് അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ ചൗധരി മുനാബര്‍ സലീമിന്റെ സഹായി ഫര്‍ഹതും കൂട്ടരും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിച്ചിരുന്നത് കോഡ് ഭാഷകള്‍. പാര്‍ലമെന്റ് രേഖകള്‍, കമ്മിറ്റി റിപ്പോര്‍ട്ടുകള്‍, എം.പിമാരില്‍ നിന്നുള്ള വിവരങ്ങള്‍ തുടങ്ങിയവയായിരുന്നു ഫര്‍ഹത് ചോര്‍ത്തിയിരുന്നത്. രേഖകളുടെ പ്രാധാന്യം അനുസരിച്ച് 10, 000 രൂപ മുതല്‍ ഒരു ലക്ഷം വരെയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്.
വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന കാര്യം പുറത്തറിയാതിരിക്കാന്‍ കോഡ് ഭാഷകളാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഈറ്റിംഗ് പിസ, ഹാവിംഗ് എ ബര്‍ഗര്‍ എന്നിവ അതില്‍ ചിലത് മാത്രം. ഈറ്റിംഗ് പിസ എന്നു പറഞ്ഞാല്‍ അന്‍സല്‍ പ്‌ളാസയില്‍ ഒന്നിക്കാമെന്നാണ് അര്‍ത്ഥമാക്കിയിരുന്നത്. ഡല്‍ഹിയിലെ പീതംപുര മാളില്‍ കാണാം എന്നതാണ് ഹാവിംഗ് എ ബര്‍ഗര്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കിയിരുന്നതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഫര്‍ഹത് വെളിപ്പെടുത്തി.
Discussion about this post