ലക്നോ: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്ന ഇന്ത്യയിലെ ആഭ്യന്തര ശത്രുക്കള്‍ക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും സ്ഥിരമായി ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി നേതാവിന്റെ പേഴ്സനല്‍ അസിസ്റ്റന്റ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് സാക്ഷി മഹാരാജിന്റെ പ്രതികരണം.
Discussion about this post