കാണ്‍പൂര്‍: നികുതി തര്‍ക്കം പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് വീട്ടില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയ ജ്യോതിഷി അറസ്റ്റില്‍. കാണ്‍പൂര്‍ സ്വദേശിയായ ചന്ദ്രപാല്‍ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. സമൂഹത്തില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നെഹ്റു നഗറിലെ തന്റെ വീട്ടിലാണ് ഇയാള്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയത്. നികുതി തര്‍ക്കം പരഹരിക്കുന്നതിന് പത്ത് വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ഇയാള്‍ പാക് പതാക ഉയര്‍ത്തിയത്. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്ന് പതാക ഉയര്‍ത്തിയ അന്ന് വൈകിട്ട് തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 (എ) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Discussion about this post