ഡല്‍ഹി: വിമുക്ത ഭടന്മാരില് 95 ശതമാനം പേരും ഒരേ റാങ്ക് ഒരേ പെന്‍ഷനില്‍ സന്തുഷ്ടരാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. 95 ശതമാനം വിമുക്തഭടന്മാര്ക്കും പദ്ധതിയുടെ നേട്ടം ലഭിക്കുന്നുണ്ട്. ബാക്കി വരുന്ന അഞ്ചു ശതമാനം വിമുക്തഭടന്മാരുടെ രേഖകള്‍ പലതും പൂര്‍ണമല്ല. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു മാസം കൊണ്ട് ഈ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
20 ലക്ഷത്തിലധികം വരുന്ന വിമുക്ത ഭടന്മാരില് ഒരു ലക്ഷം പേര്‍ക്കാണ് ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതി പ്രകാരം പെന്ഷന് ലഭിക്കാത്തത്. സാങ്കേതിക പ്രശ്നങ്ങളാണ് ഇതിനു കാരണമെന്നും മുന്‍ സര്‍ക്കാര്‍ ചെയ്യാത്ത കാര്യമാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പരീക്കര്‍ കഴിഞ്ഞ ദിവസം പറ!ിരുന്നു.
Discussion about this post